Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Work Weapon

Thrissur

'വേ​ലാ​യു​ധീ​യം' അ​വി​സ്മ​ര​ണീ​യ​മാ​യി

കൊ​ട​ക​ര: കൊ​ട​ക​ര​യി​ലെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ എം.​എ​ല്‍.​വി നാ​യ​രു​ടെ ശ​താ​ഭി​ഷേ​കം പൂ​നി​ലാ​ര്‍​ക്കാ​വ് ഭ​ജ​ന​മ​ണ്ഡ​പ​ത്തി​ല്‍ വേ​ലാ​യു​ധീ​യം എ​ന്ന പേ​രി​ല്‍ ആ​ഘോ​ഷി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മേ​ജ​ര്‍ ര​വി ഉ​ദ്്ഘാ​ട​നം ചെ​യ്തു. കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യ് നെ​ല്ലി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​വ​നം​കു​ട്ട​ന്‍​മാ​രാ​ര്‍ സു​വ​ര്‍​ണ​മു​ദ്ര​സ​മ​ര്‍​പ്പ​ണ​വും സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​ര്‍ കാ​വ്യോ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തി.

എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം മു​കു​ന്ദ​പു​രം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​ശ​ങ്ക​ര​ന്‍​കു​ട്ടി, കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ്. അ​ഭി​ലാ​ഷ്, അം​ഗ​ങ്ങ​ളാ​യ വി​ന​യ​ന്‍ തോ​ട്ട​പ്പി​ള്ളി, മി​നി​ദാ​സ​ൻ, എ​ഴു​ത്തു​കാ​ര​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ അ​ഞ്ച​ത്ത്, കോ- ​ഓ​ഡി​നേ​റ്റ​ര്‍ കൊ​ട​ക​ര ഉ​ണ്ണി, പു​ത്തൂ​ക്കാ​വ് ക്ഷേ​ത്രം ത​ന്ത്രി അ​ഴ​ക​ത്ത് ത്രി​വി​ക്ര​മ​ന്‍ ന​മ്പൂ​തി​രി, സ്വാ​മി ദേ​വ​ചൈ​ത​ന്യാ​ന​ന്ദ സ​ര​സ്വ​തി, ഡി.​നി​ര്‍​മ​ൽ, കെ.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, ടി. ​ശ​ശി​കു​മാ​ര്‍, രാ​മ​ച​ന്ദ്ര​ന്‍ പ​യ്യാ​ക്ക​ല്‍, വി​ജി​ല്‍ മേ​നോ​ന്‍, ര​ഘു പാ​ട്ട​ത്തി​ൽ, സ്മി​ത പി. ​മേ​നോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം.​എ​ൽ.​വി നാ​യ​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി കൊ​ട​ക​ര ഉ​ണ്ണി ര​ചി​ച്ച ക​ര്‍​മ​കാ​ണ്ഡം എ​ന്ന പു​സ്ത​കം ച​ട​ങ്ങി​ല്‍ എ​ഴു​ത്തു​കാ​ര​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ അ​ഞ്ച​ത്തി​ന് കൈ​മാ​റി അ​ഡ്വ. ഡി. ​ശ​ങ്ക​ര​ന്‍​കു​ട്ടി പ്ര​കാ​ശ​നം ചെ​യ്തു. ചാ​ക്യാ​ര്‍​കൂ​ത്ത്, പ​ഞ്ചാ​രി​മേ​ളം എ​ന്നി​വ​യു​മു​ണ്ടാ​യി.

സ​ദ​സി​നെ കോ​രി​ത്ത​രി​പ്പി​ച്ച് ഇ​ട​യ്ക്ക​പ​ഞ്ചാ​രി

കൊ​ട​ക​ര: വേ​ലാ​യു​ധീ​യം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൂ​നി​ലാ​ര്‍​ക്കാ​വ് ഭ​ജ​ന​മ​ണ്ഡ​പ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ ഇ​ട​യ്ക്ക​പ​ഞ്ചാ​രി ആ​സ്വാ​ദ​ക​ര്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ചെ​ണ്ട​യി​ല്‍ കൊ​ട്ടി​വ​രു​ന്ന പ​ഞ്ചാ​രി​മേ​ള​ത്തെ ഇ​ട​യ്ക്ക​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു​ള്ള പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ഇ​ട​യ്ക്ക​പ്പ​ഞ്ചാ​രി. ഇ​തി​ല്‍ ഉ​രു​ട്ടു​ചെ​ണ്ട​യ്ക്കു​പ​ക​രം ഇ​ട​യ്ക്ക​യാ​ണ് പ്ര​ധാ​ന​വാ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്.

കാ​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​വാ​രി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഇ​ട​യ്ക്ക​പ​ഞ്ചാ​രി​യി​ല്‍ മൂ​ര്‍​ക്ക​നാ​ട് ദി​നേ​ശ​ന്‍​വാ​ര്യ​ർ, ഏ​ലൂ​ര്‍ രാ​ഹു​ല്‍, പു​തി​യേ​ടം അ​രു​ൺ, സ​ദ​നം അ​ഭി​ഷേ​ക്, ചേ​ര്‍​ത്ത​ല മാ​ധ​വ്, മാ​ണി​ക്യ​മം​ഗ​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ഇ​ട​യ്ക്ക​യി​ല്‍ അ​ണി​നി​ര​ന്നു.

കൊ​ട​ക​ര അ​നൂ​പ്, കീ​നൂ​ര്‍ പ്രേം​ദാ​സ്, ന​ന്തി​പു​ലം വി​നോ​ദ് എ​ന്നി​വ​ര്‍ കു​റും​കു​ഴ​ലി​ലും മ​ച്ചാ​ട് രാ​മ​ച​ന്ദ്ര​ൻ, ഗോ​പ​ന്‍ മു​ല്ല​പ്പി​ള്ളി, അ​ര്‍​ജു​ന്‍ ഇ​ന്ദി​രാ​ല​യം എ​ന്നി​വ​ര്‍ കൊ​മ്പു​വാ​ദ്യ​നി​ര​യി​ലും അ​ണി​നി​ര​ന്നു. ര​വി​പു​രം ജ​യ​ന്‍​വാ​ര്യ​ർ, കൊ​ട​ക​ര ശ​ങ്ക​ല്‍, അ​ഭി​ജി​ത്ത് കാ​വി​ല്‍ എ​ന്നി​വ​ര്‍ ഇ​ല​ത്താ​ള​ത്തി​ലും ഉ​ണ്ണി പോ​റോ​ത്ത്,പേ​രാ​മ്പ്ര കി​ഷോ​ർ, നെ​ല്ലാ​യി ജി​ത്തു എ​ന്നി​വ​ര്‍ വ​ലം​ത​ല​യി​ലും നി​ര​ന്നു. പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ർ, മേ​ജ​ര്‍ ര​വി, സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​ര്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള നി​റ​സ​ദ​സി​നെ കോ​രി​ത്ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഇ​ട​യ്ക്ക​പ​ഞ്ചാ​രി കൊ​ട്ടി​ക്ക​ലാ​ശി​ച്ച​ത്.

Latest News

Corehub Up